സൂപ്പർ സ്റ്റാർ രജനികാന്തിെൻറ കബാലി എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പ് പാ രഞ്ജിത്ത് അനിരുദ്ധിെൻറ നെരുപ്പ് ഡാ എന്ന പ്രമോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത് ചിത്രത്തിന് ഒരുപാട് ഗുണം ചെയ്തു എന്നു പറയാം. കാരണം അത്രത്തോളമായിരുന്നു ഗാനത്തിന് ലഭിച്ച സ്വീകരണം. എന്നാൽ അതേ രീതിയിൽ പുതിയ ചിത്രമായ കാലാ കരികാലനിലെ മാസ്സ് ഗാനവും അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്.
സന്തോഷ് നാരായണൻ സംഗീതം നൽകി ഹരിഹരസുധനും സന്തോഷ് നാരായണനും േചർന്നാലപിച്ച സെമ്മ വെയ്റ്റ് എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാലാ നിർമിക്കുന്നത് വണ്ടർ ലാബ്സിെൻറ ബാനറിൽ ധനുഷാണ്.