അദ്വൈത് ജയസൂര്യയുടെ സർബത്ത് കഥക്ക് പാട്ടുപാടി ദുൽഖർ 

19:36 PM
09/10/2019
sarbath-kadha-091019.jpg

നടൻ ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്യുന്ന വെബ് സീരിസായ 'എ സർബത്ത് കഥ'ക്ക് വേണ്ടി ദുൽഖർ സൽമാൻ ആലപിച്ച പാട്ടിന്‍റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ പുറത്തിറക്കി. 'കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം' എന്ന പാട്ടാണ് ദുൽഖർ പാടിയിരിക്കുന്നത്. ലയ കൃഷ്ണരാജിന്‍റെ വരികൾക്ക് കൃഷ്ണരാജാണ് സംഗീതം നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. 

സർബത്ത് കഥ വെബ് സീരീസിന്‍റെ രചനയും സംവിധാനവും എഡിറ്റിങ്ങും അദ്വൈത് തന്നെയാണ് നിർവഹിക്കുന്നത്. ജയസൂര്യയും സരിത ജയസൂര്യയും ചേർന്നാണ് നിർമാണം. 

Loading...
COMMENTS