കർ ഹർ മൈതാൻ ഫതേഹ്​; സഞ്​ജുവായി വിസ്​മയിപ്പിച്ച്​ രൺബീർ, ആദ്യ ഗാനം പുറത്ത്​

18:24 PM
10/06/2018
sanju movie song

സഞ്​ജയ്​ ദത്തി​​െൻറ സംഭവബഹുലമായ ജീവിതം പറയുന്ന ‘സഞ്​ജു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്​. സുഖ്​വീന്ദർ സിങും ശ്രേയ ഘോഷാലും ചേർന്ന്​ ആലപിച്ച ‘കർ ഹർ മൈതാൻ ഫതേഹ്​’ എന്ന്​ തുടങ്ങുന്ന ഗാനത്തിൽ രൺബീർ കപൂറിനോടൊപ്പം പരേശ്​ റാവൽ, മനീഷ കൊയ്​രാള, അനുഷ്​ക ശർമ എന്നിവരും കടന്നുവരുന്നുണ്ട്​.

രൺബീർ കപൂർ സഞ്​ജയ്​ ദത്തായി അസാമാന്യ പ്രകടനം കാഴ്​ച വെച്ച ട്രെയിലർ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗാനത്തിലും രൺബീറി​​െൻറ പകർന്നാട്ടം കാണാം. വിക്രം മൊന്ത്രോസെ ഇൗണമിട്ട ഗാനത്തി​​െൻറ വരികൾ ശേഖർ അസ്​തിത്വയു​ടേതാണ്​.

പി.കെ എന്ന എക്കാലത്തെയും വലിയ ഹിറ്റ്​ ചിത്രത്തിന്​ ശേഷം രാജ്​കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായതിനാൽ സഞ്​ജു വലിയ പ്രതീക്ഷയാണ്​ മുന്നോട്ട്​ വെക്കുന്നത്​.

Loading...
COMMENTS