ദുരന്തമേഖലയിലേക്ക് സംഗീതസാന്ത്വനവുമായി ‘സമം’

20:17 PM
04/09/2019
samam-music-programme-040919.jpg
‘സമം’ ഭാരവാഹികൾ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ

കൊച്ചി: പ്രകൃതി ദുരന്തം നാശംവിതച്ച മേഖലയിലേക്ക് സംഗീത സാന്ത്വനവുമായി മലയാള ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ ‘സമം’. സംഗീതപരിപാടി അവതരിപ്പിക്കുന്നതിനൊപ്പം ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ മുതലായ സഹായങ്ങളും നൽകും. 

ഉരുൾപൊട്ടലിൽ വൻ ദുരന്തം നേരിട്ട നിലമ്പൂർ കവളപ്പാറയിലും മേപ്പാടി പുത്തുമലയിലും ‘സമം’ കൂട്ടായ്മയിലെ അംഗങ്ങൾ സംഗീതപരിപാടി അവതരിപ്പിക്കും. സംഗീതയാത്ര ഫ്ലാഗ് ഓഫ് സെപ്റ്റംബർ അഞ്ചിന് വൈകീട്ട് കൊച്ചി ലുലു മാളിൽ നടക്കും. ‘സമം’ വൈസ് ചെയർമാർ എം.ജി. ശ്രീകുമാർ, രക്ഷാധികാരികളായ കെ.ജി. മാർക്കോസ്, മിൻമിനി തുടങ്ങി 40ഓളം ഗായകർ പരിപാടിയിൽ പങ്കെടുക്കും. 

സെപ്റ്റംബർ ആറിന് കവളപ്പാറ ഭൂദാനം എൽ.പി സ്കൂളിലും ഏഴിന് മേപ്പാടിയിലും സംഗീതപരിപാടി അവതരിപ്പിക്കും. വിജയ് യേശുദാസ്, സുദീപ് കുമാർ, സിതാര, രാജലക്ഷ്മി, അഫ്സൽ, നജീം അർഷാദ്, ദേവാനന്ദ്, രവിശങ്കർ, അൻവർ, പ്രദീപ് പള്ളുരുത്തി, പുഷ്പവതി, സംഗീത ശ്രീകാന്ത്, സന്നിധാനന്ദൻ തുടങ്ങി 35ഓളം ഗായകർ പങ്കെടുക്കും. പരിപാടിയിൽ ദുരിത ബാധിതർക്ക് ഓണക്കോടിയും സമ്മാനങ്ങളും നൽകും. 

Loading...
COMMENTS