എസ്. ജാനകി ആശുപത്രിയിൽ
text_fieldsബംഗളൂരു: തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് മുതിർന്ന ചലച്ചിത്ര പിന്നണിഗായിക എസ്. ജാനകി ആശുപത്രിയിൽ. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജാനകിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.
മൈസൂരുവിലെ ബന്ധുവീട്ടിൽ മൂന്നു ദിവസം മുമ്പാണ് ജാനകി വീണത്. ഇടുപ്പെല്ലിൽ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഡോക്ടർമാരുടെ നിർേദശപ്രകാരം ശസ്ത്രക്രിയ നടത്തിയത്. പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബന്ധുക്കൾ അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രണ്ടു ദിവസത്തിനുള്ളിൽ മൈസൂരുവിലെ വീട്ടിലേക്കു മടങ്ങാനാകുമെന്നും ആശുപത്രി അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
