ഒരു സിനിമാക്കാരനിലെ ഗാനങ്ങൾ റിലീസ് ചെയ്തു

13:32 PM
14/06/2017

കൊച്ചി: വിനീത് ശ്രീനിവാസൻ- രജിഷ വിജയൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഒരു സിനിമാക്കാരനിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ നാല് ഗാനങ്ങൾക്കും ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്.

ഒഴുകിയൊഴുകി, കണ്ണാകെ, ചിറകുകളായി, അങ്ങോട്ടോ ഇങ്ങോട്ടോ എന്നീ ഗാനങ്ങളാണ് പുറത്തിറങ്ങിയത്.ഹരിചരൻ, ശ്വേത മോഹൻ, വിനീത് ശ്രീനിവാസൻ, ടീനു ടെല്ലൻസ്, അരുൺ അലട്ട് എന്നിവരാണ് ഗായകർ. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ഹരിനാരായണൻ ബി.കെ എന്നിവരാണ് ഗാനരചന നിർവഹിച്ചത്.

ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന ഒരു സിനിമാക്കാരനിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
 

COMMENTS