മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം മലയാളികൾ ഏറ്റെടുത്ത പാട് ടാണ്. എം.ജി ശ്രീകുമാറും ശ്രേയ ജയദീപും ആലപിച്ച ഗാനത്തിെൻറ കന്നട വേർഷനാണ് ഇപ്പോൾ തരംഗമാവുന്നത്. കന്നഡയില്‍ എസ്.പി. ബാലസുബ്രമണ്യവും ശ്രേയയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
കന്നട സൂപ്പർ സ്റ്റാർ ശിവ രാജ് കുമാർ മോഹൻലാൽ അവതരിപ്പിച്ച രാമച്ചൻ എന്ന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി തന്നെയാണ് മകളായി എത്തുന്നത്. കവച എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.