വാഷിങ്ടൺ: ലോക പ്രശസ്തനായ അമേരിക്കൻ യുവ ഗായകൻ ‘ട്രിപിൾ എക്സ് ടെൻടാസിയൻ’ വെടിയേറ്റ് മരിച്ചു. വടക്കന്‍ മിയാമിയിലെ മോട്ടോര്‍സൈക്കിള്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് മുഖംമൂടി ധരിച്ച രണ്ട് പേർ ടെൻടാസിയന് നേരെ വെടിയുതിർത്ത് കടന്നുകളഞ്ഞത്.
സ്വന്തം കാറിൽ രക്തത്തിൽ കുളിച്ച് നിൽക്കുന്ന ടെൻടാസിയെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
20 വയസ്സുകാരനായ ടെൻടാസിയെൻറ യഥാർഥ നാം ജോസേ ഒാൺഫ്രോയ് എന്നാണ്. ലോക പ്രശസ്ത റാപ് സോങ് സംഗീത വിഭാഗത്തിൽ ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് ടെൻടാസിയൻ.
കൊലയുടെ കാരണമോ കൊലയാളികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ടെൻടാസിയെൻറ അവസാനത്തെ ആല്‍ബം വൻ ഹിറ്റായിരുന്നു.