അധിനിവേശം കൊണ്ട് കലുഷിതമായ ഫലസ്തീെൻറ ദുഃഖം സംഗീത ആൽബമായി അവതരിപ്പിക്കുകയാണ് 'റമദാൻ നഷീദ്' എന്ന ആൽബത്തിലൂടെ കുവൈത്തിലെ ഒരു ടെലികോം കമ്പനിയായ സൈൻ. ആൽബം നിർമിച്ചിരിക്കുന്നത് ഡൈലി ഇസ്ലാമിക് റിമൈൻഡേഴ്സാണ്.
ഫലസ്തീനിലെ ഒരു അഭയാർഥിബാലൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് റമദാനാശംസകൾ നേരുന്നിടത്താണ് ഗാനം ആരംഭിക്കുന്നത്. താങ്കളെ എെൻറ വീട്ടിലേക്ക് ഇഫ്താറിന് ക്ഷണിക്കുകയാണ്. പക്ഷെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ എെൻറ വീട് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ മാത്രം.
തുടർന്ന് കാണിക്കുന്നത് റഷ്യൻ പ്രസിഡൻറ് വ്ലാദമിർ പുടിൻ ബാലനോടൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്നതും. അവെൻറ മാതാവ് റൊട്ടിയുമായി വരുന്നതിന് കാത്തിരിക്കുന്നതുമാണ്.
കാനഡ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോയും ജർമൻ ചാൻസിലർ ആംഗലെ മെർക്കലും കടൽകടന്നെത്തിയ അഭയാർഥികൾക്ക് സഹായ ഹസ്തവുമായി വരുന്നതും ആൽബത്തിൽ കടന്നുവരുന്നുണ്ട്. ജീവനും കൊണ്ടോടിയ അഭയാർഥികളെ സ്വീകരിച്ച ലോക നേതാക്കൻമാർ അവർ മാത്രമായിരുന്നു.
എപ്പോൾ കണ്ണടക്കുേമ്പാഴും ഞാൻ കേൾക്കുന്നത് ബോംബിെൻറ ശബ്ദമാണെന്നാണ് തെൻറ റൂമിലേക്ക് കടന്നുവന്ന ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിനോട് അഭയാർഥി ബാലൻ പറയുന്നത്.
ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളോട് നിഷ്കളങ്കമായി ബാലൻ അവെൻറ ജനത നേരിടുന്ന പ്രശ്നങ്ങൾ വിവരിക്കുകയാണ്.