മേഖാലയ: കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി 70,000 രൂപയുടെ കോട്ട് ധരിച്ചെന്ന ബി.ജെ.പിയുടെ ആരോപണം വിവാദമായി തുടരുന്ന സാഹചര്യത്തിലും സാമൂഹിക മാധ്യമങ്ങളിൽ ഒാളമുണ്ടാക്കുകയാണ് രാഹുൽ ഗാന്ധിയുടെ പാട്ട്. ‘വി ഷാൾ ഒാവർ കം’ എന്ന ഇംഗ്ലീഷ് ഗാനം മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മയുമൊത്താണ് രാഹുൽ പാടുന്നത്. ഒരു മാധ്യമ പ്രവർത്തക ട്വിറ്ററിലൂടെയാണ് രാഹുലിെൻറ പാട്ട് പുറത്ത് വിട്ടത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മേഘാലയിലെത്തിയിരുന്നു. സന്ദർശനത്തിെൻറ ഭാഗമായി സംഗീത പരിപാടിക്ക് ക്ഷണിക്കപ്പെട്ട രാഹുൽ മറ്റ് കോൺഗ്രസ് നേതാക്കൻമാർക്കൊപ്പമാണ് ചടങ്ങിൽ പെങ്കടുത്തത്. സദസ്സിലുള്ളവരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി പാട്ട് പാടിയത്.
#RahulRaGa : Congress President Rahul Gandhi and #Meghalaya CM @mukulsangma sings famous song ‘We Shall Over Come’... Congress Gen secy @drcpjoshi and other leaders joined them @aajtak @IndiaToday pic.twitter.com/s8oRLJsw9w
— Supriya Bhardwaj (@Supriya23bh) January 30, 2018
‘‘വി ഷാൾ ഒാവർ കം.. വി ഷാൾ ഒാവർ കം.. വി ഷാൾ ഒാവർ കം സം ഡേ’’ എന്ന് പാടിയ മുകുളിന് സപ്പോർട്ട് നൽകി രാഹുലും പാട്ട് ഏറ്റെടുക്കുകയായിരുന്നു. വേദിയിലുള്ളവരും സദസ്സിലുള്ളവരുമെല്ലാം ഒരുമിച്ച് പാടുന്ന പാട്ട് രാഹുൽ നന്നായി ആസ്വദിക്കുന്നതും കാണാം