Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവീണ്ടും ഒാസ്​കറിൽ...

വീണ്ടും ഒാസ്​കറിൽ താരമാകാൻ എ.ആർ റഹ്​മാ​ൻ

text_fields
bookmark_border
ar-rahman
cancel

സ്ലംഡോഗ്​ മില്ല്യണയറിലൂടെ രണ്ട്​ ഒാസ്​കറുകൾ ഇന്ത്യയിലേക്ക്​ കൊണ്ട്​ വന്ന സംഗീത മാന്ത്രികൻ എ.ആർ റഹ്​മാ​​െൻറ പാട്ട്​ ഇത്തവണത്തെ ഒാസ്​കർ സംഗീത മേളയിൽ മുഴങ്ങും. റഹ്​മാന്​ ഒാസ്​കർ നേടിക്കൊടുത്ത സ്ലംഡോഗിലെ ഗാനങ്ങൾ തന്നെയാണ്​ 90ാമത്​ പുരസ്​കാര ചടങ്ങുമായി ബന്ധപ്പെട്ട്​ നടക്കുന്ന സംഗീത പരിപാടിയിൽ ഉൾപെടുത്തിയത്​. അന്താരാഷ്​ട്ര തലത്തിലുള്ള പ്രശസ്​തരായ സംഗീതജ്ഞൻമാരുടെ സൃഷ്​ടികൾ​െകാപ്പം ഇസൈ പുയലി​​െൻറ സൂപർഹിറ്റായ സ്​കോറുകൾ ഉൾ​െപടുത്തിയത്​ ആഘോഷത്തോടെയാണ്​ ഇന്ത്യൻ സംഗീത പ്രേമികൾ ഏറ്റെടുത്തത്​.

ലോസ്​ ആഞ്ചലസ്​ ഫിലാർമോണിക് ഒാർകെസ്​ട്രയുമായി ​ ചേർന്നാണ്​ ഒാസ്​കർ അധികൃതർ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്​. ഫെബ്രുവരി 28 ന്​ വാർട്ട്​ ഡിസ്​നി കൺസേർട്ട്​ ഹാളിലാണ്​​ പരിപാടി. ഒറിജിനൽ സ്​കോറിന്​ ഒാസ്​കർ നോമിനേഷൻ ലഭിച്ച അഞ്ച്​ സിനിമകളിലെ സ്​കോറുകളുടെ വേൾഡ്​ പ്രീമിയർ പരിപാടിയിൽ നടക്കും. ഡൺകിർക്​, സ്​റ്റാർ വാർസ്​, ഫാൻറം ​ത്രെഡ്​, ദി ഷേപ്​ ഒാഫ്​ വാട്ടർ, ത്രീ ബിൽബോർഡ്​ ഒൗട്ട്​സൈഡ്​ എബ്ബിങ്​ മിസോറി,എന്നീ സിനിമകളിലെ ഒറിജിനൽ സ്​കോറുകളാണ്​ സംഗീത പരിപാടിയിൽ ഉൾ​െപടുത്തിയത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oscara r rahmanmalayalam newsmusic concert
News Summary - A R Rahman's Music To Feature In Oscars Concert - music
Next Story