എ.ആർ റഹ്മാൻ സിക്കിം ബ്രാൻഡ് അംബാസഡർ

11:13 AM
09/01/2018

കൊൽക്കത്ത: സംഗീത സംവിധായകൻ എ.ആർ റഹ്മാനെ സിക്കിമിൻെറ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഗാംഗ്ടോക്കിലെ പൽസോർ സ്റ്റേഡിയത്തിൽ നടന്ന സിക്കിം റെഡ്ഡ് പാണ്ട വിന്റർ കാർണിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമനത്തിൽ റഹ്മാൻ സന്തുഷ്ടി പ്രകടിപ്പിച്ചു. ഹിമാലയൻ സംസ്ഥാനത്തെത്തിയ റഹ്മാന് വൻസ്വീകരണമാണ് ലഭിച്ചത്. ടൂറിസം രംഗത്തെ വികസന പ്രവർത്തനങ്ങളാണ് റഹ്മാനെ ബ്രാൻഡ് അംബാസഡറാക്കിയതിലൂടെ സിക്കിം ലക്ഷ്യമിടുന്നത്. 

Loading...
COMMENTS