Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുളളിക്കാരൻ സ്റ്റാറായിലെ ആദ്യ ഗാനം പുറത്തിറങ്ങി

text_fields
bookmark_border
പുളളിക്കാരൻ സ്റ്റാറായിലെ ആദ്യ ഗാനം പുറത്തിറങ്ങി
cancel

കൊച്ചി: മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ വീഡിയോ ഗാനം 24 മണിക്കൂറുകൾ തികയും മുമ്പേ 2.5 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. എം ജയചന്ദ്രൻ സംഗീതം നൽകിയ "ടപ്പ് ടപ്പ്" എന്ന തുടങ്ങുന്ന ഈ ഗാനം ഇന്നലെയാണ് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. സന്തോഷ് വർമ്മ ഗാനരചന നിർവഹിച്ചിരിക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.

രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. എഫ്.ടി.എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുളളിക്കാരൻ സ്റ്റാറാ' നിർമിച്ചിരിക്കുന്നത്. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pullikkaran Staraa Malayalam Movie Tapp Tapp Song Video Mammootty M Jayachandran
Next Story