Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇളയരാജ ഇൗടാക്കുന്ന...

ഇളയരാജ ഇൗടാക്കുന്ന റോയൽറ്റിയിൽ പങ്ക്: നിർമാതാക്കൾ ഹൈകോടതിയിൽ

text_fields
bookmark_border
ഇളയരാജ ഇൗടാക്കുന്ന റോയൽറ്റിയിൽ പങ്ക്: നിർമാതാക്കൾ ഹൈകോടതിയിൽ
cancel
ചെന്നൈ: ത​​​​െൻറ സിനിമാ പാട്ടുകൾ ഗാനമേളകളിലും മറ്റും ആലപിക്കുന്നതിന്​ റോയൽറ്റി നൽകണമെന്നാവശ്യപ്പെട്ട സംഗീ ത സംവിധായകൻ ഇളയരാജക്കെതിരെ തമിഴ്​ സിനിമ നിർമാതാക്കളുടെ സംഘം മദ്രാസ്​ ഹൈകോടതിയിൽ കേസ്​ നൽകി. ഇളയരാജ ഇൗടാക്കു ന്ന റോയൽറ്റിയിൽ ഒരു പങ്ക്​ അതത്​ സിനിമകളുടെ നിർമാതാക്കൾക്കും ലഭ്യമാക്കണമെന്നാണ്​ ഹരജിയിലെ മുഖ്യ ആവശ്യം.
പി.ടി. ശെൽവകുമാർ അടക്കം ആറ്​​ സംവിധായകരുടെ സംഘമാണ്​ കോടതിയെ സമീപിച്ചത്​. സിനിമ നിർമിച്ചാൽ മാത്രമേ ഇളയരാജക്ക്​ പാടാൻ കഴിയൂവെന്ന്​ പി.​ടി. ശെൽവകുമാർ പറയുന്നു. ഇൗയിടെ ഇളയരാജ ശബ്​ദാവകാശം സ്വകാര്യ കമ്പനിക്ക്​ നൽകിയിരുന്നു. ഇതിൽ 50 ശതമാനം തുക നിർമാതാക്കൾക്ക്​ ലഭ്യമാക്കണം. സംഗീത സംവിധായകനെ നിർമാതാവാണ്​ നിശ്ചയിക്കുന്നത്​. ഇളയരാജ ഇതിനുള്ള പ്രതിഫലം പൂർണമായും കൈപ്പറ്റുന്നു. അതിനാൽ, സിനിമയിലെ സംഗീതവും ഗാനങ്ങളും നിർമാതാവി​നു​ മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു.

നിരവധി നിർമാതാക്കൾ സാമ്പത്തികമായി തകർന്ന്​ വിഷമിക്കുന്നു. ഇവരെക്കൂടി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ കോടതിയിൽ കേസ്​ ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാടിയ ഗാനം സ്​റ്റേജ്​ഷോകളിലും ഗാനമേളകളിലും പണം വാങ്ങി ആലപിക്കുന്നപക്ഷം ​ റോയൽറ്റിയടക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ഇളയരാജ ഇൗയിടെ മുന്നറിയിപ്പ്​ നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ilayarajamusic royaltymalayalam newsProducers
News Summary - Producers file case against Ilayaraja- music
Next Story