വാഷിങ്ടൺ: ലഹരി ചേർത്ത മരുന്നുകളുടെ അമിതോപയോഗം അപകടകരമാംവിധം വർധിച്ച യു.എസിൽ ബോധവത്കരണ പരിപാടിയുമായി ബോളിവുഡ് സംഗീതസംവിധായകനായ പ്രീതം ചക്രബർത്തി.
ബോളിവുഡിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദംഗൽ, ബജ്രംഗി ബായ്ജാൻ, ജബ് ഹാരി മെറ്റ് സേജൽ തുടങ്ങിയവയിൽ സംഗീതസംവിധാനം ചെയ്തയാളാണ് പ്രീതം. അമേരിക്കൻ പെയ്ൻ അസോസിേയഷനുമായി ചേർന്ന് ഏപ്രിലിൽ ഷികാഗോ, ന്യൂ ജേഴ്സി, ടൊറേൻറാ, ഡാളസ്, ലോസ് ആഞ്ജലസ്, വാഷിങ്ടൺ ഡി.സി, സാൻ ജോസ് എന്നിവിടങ്ങളിലാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മരുന്നുകളുടെ വ്യാപക ദുരുപയോഗം ദുരന്തമായി മാറുമെന്ന ആശങ്കയുണർന്നതോടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏകദേശം അഞ്ചു ലക്ഷം പേരാണ് ലഹരി മരുന്നുകളുടെ ഉപയോഗം മൂലം അമേരിക്കയിൽ മരിച്ചത്.