പ്രാന്തങ്കണ്ടലിൻ കീഴെ വെച്ചല്ലേ; തൊട്ടപ്പനിലെ മാജിക്കൽ സോങ്ങുമായി സിതാരയും പ്രദീപും

21:53 PM
10/05/2019

മലയാളികളുടെ പ്രിയ നടൻ വിനായകൻ നായകനാകുന്ന തൊട്ടപ്പനിലെ ആദ്യ ഗാനം പുറത്തുവിട്ടു. കിസ്മത്തിനു ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയിലെ ‘പ്രാന്തൻ കണ്ടലിൻ’ എന്ന്​ തുടങ്ങുന്ന ഗാനമാണ്​ യൂട്യൂബിൽ  റിലീസ്​ ചെയ്​തിരിക്കുന്നത്​. 

പ്രശസ്​ത തമിഴ് പിന്നണി ഗായകൻ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ലീല എൽ. ഗിരീഷ് കുട്ടനാണ്​. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ ഒരുക്കിയിരിക്കുന്നത്​. 

പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

Loading...
COMMENTS