പ്രണവ് മോഹൻലാലിെൻറ ‘ജിപ്സി പാട്ട്’ യൂട്യൂബിലൂടെ പുറത്ത് വിട്ടു. തിയറ്ററിൽ വിജയകരമായി ഒാടിക്കൊണ്ടിരിക്കുന്ന ആദി എന്ന ചിത്രത്തിലെ ‘ജിപ്സി വുമൺ’ എന്ന പാട്ടിെൻറ മേക്കിങ് വീഡിയോയാണ് ഗുഡ്വിൽ എൻറർടൈൻമെൻറ് പുറത്ത് വിട്ടത്. ജിപ്സി വുമൺ എന്ന ഇംഗ്ലീഷ് ഗാനം മനോഹരമായി പാടുന്ന താരപുത്രൻ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്. പാെട്ടഴുതിയതും ഗാനത്തിന് വേണ്ടി ഗിറ്റാർ വായിച്ചതും പ്രണവ് തന്നെയാണ്.
പ്രണവിെൻറ വരികൾക്ക് അനിൽ ജോൺസണിെൻറ സംഗീതം ചേരുന്നതോടെ പാട്ട് കേൾക്കാൻ ഇമ്പമുള്ളതാകുന്നുണ്ട്. ആദിയിൽ ഹോളിവുഡ് നായകൻമാരെ അനുസ്മരിപ്പിക്കുന്ന പാർകൗർ പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പ്രണവ് പുതിയ പാട്ടിലൂടെയും വിസ്മയിപ്പിക്കുകയാണ്. യൂട്യബിൽ ട്രെൻറിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് പ്രണവിെൻറ ജിപ്സി പാട്ട്.