ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'പൂഴിക്കടകനി'ലെ മനോഹര ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. 'പൊൻവെയിലിൻ ക സവായ്... പൊടിമഴയുടെ ഞൊറിയായ്' എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസും ആൻ ആമിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് രഞ്ജിത് മേലേപ്പാട്ടാണ് സംഗീതം നൽകിയത്.
സാമുവൽ ജോൺ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസാണ് പൂഴിക്കടകനിൽ പ്രധാന വേഷത്തിലെത്തുന്നത്. ധന്യാ ബാലകൃഷ്ണയാണ് നായിക. ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.