കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈൻ ചിത്രത്തിലെ 'പൂമരം' ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. പാട്ടിന്‍റെ വിവിധ വേർഷനുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ ഫലിപ്പീൻസുകാരി വരെ പൂമര ഗാനം പാടുന്ന വിഡിയോകൾ ഫേസ്ബുക്കിൽ തരംഗമാവുകയാണ്.
ചാർലിയിലെ ദുൽഖറിന്‍റെയും പാർവതിയുടെയും രംഗങ്ങൾ ചേർത്ത് വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. മറ്റ് എബ്രിഡ് ഷൈൻ ചിത്രങ്ങൾ പോലെ തന്നെ പൂമരത്തിലെ ഗാനവും ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായിരിക്കുകയാണ്.
'പൂമരം' ഗാനത്തിന്റെ വീഡിയോ യൂട്യൂബിലെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം വീഡിയോയായും മാറിയിട്ടുണ്ട്. യൂട്യൂബ് ചാനലിൽ നവംബർ 18ന് റിലീസ് ചെയ്ത ഗാനം വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആശാൻ ബാബുവും ദയാൽ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. ചുരുങ്ങിയ കാലയളവിൽ തന്നെ ഈ വീഡിയോ 50 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു.