Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവാനമ്പാടിയുടെ...

വാനമ്പാടിയുടെ ശബ്​ദത്തിൽ മൃദു മന്ദഹാസം; വൈറലായി പൂമരത്തിലെ ഗാനം VIDEO

text_fields
bookmark_border
poomaram
cancel

പൂമരത്തിലെ മറ്റൊരു ഗാനം കൂടി യൂട്യൂബ്​ കീഴടക്കുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായിക കെ.എസ്​ ചിത്ര പാടിയ ‘മൃദു മന്ദഹാസം’ എന്ന ഗാനമാണ്​ അണിയറക്കാർ അവസാനമായി പുറത്തുവിട്ടിരിക്കുന്നത്​​. 20 മണിക്കൂറുകൾ കൊണ്ട്​ ഗാനത്തിന്​ രണ്ട്​ ലക്ഷത്തോളം കാഴ്​ചക്കാരെയാണ്​ യൂട്യൂബിൽ ലഭിച്ചത്​.

നേരത്തെ കാർത്തിക്​ പാടിയ ‘ഇനി ഒരു കാലത്തെ’ എന്ന ഗാനം യൂട്യൂബിൽ വൻ ശ്രദ്ധനേടിയിരുന്നു. ഫൈസൽ റാസി പാടിയ ‘ഞാനും ഞാനുമ​െൻറാളും’ എന്ന ഗാനവും യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും തരംഗം സൃഷ്​ടിച്ചിരുന്നു. 

അറക്കൽ നന്ദകുമാർ എഴുതി സംഗീത സംവിധാനം നിർവഹിച്ച മനോഹര ഗാനം കേരളത്തി​​െൻറ വാനമ്പാടി ചിത്ര പാടി അതി​മനോഹരമാക്കി. പാട്ടിൽ ലയിച്ച സംഗീത പ്രേമികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ മൃദു മന്ദഹാസത്തെ വൈറലാക്കുകയും ചെയ്​തു.

എബ്രിഡ്​ ഷൈൻ എഴുതി സംവിധാനം ചെയ്​ത പൂമരം തിയറ്ററുകളിൽ തകർത്തോടുകയാണ്​. കാളിദാസ്​ ജയറാം നായകനായ ചിത്രം പൂർണ്ണമായും കലോത്സവം പശ്ചാത്തലമാക്കിയുള്ളതാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poomarammusic newsPoomaram songsMruthu Mandahasam Songpoomaram Video songMalayalam News
News Summary - Poomaram Mruthu Mandahasam Song Video-music
Next Story