എഡിൻബറ: ബുധനാഴ്ച മുതൽ കാണാതായ സ്കോട്ടിഷ് ഗായകനും ഫ്രൈറ്റൻഡ് റാബിറ്റ്, ഇൻഡി റോക്ക് തുടങ്ങിയ ബാൻഡുകളുടെ സ്ഥാപകനുമായ സ്കോട്ട് ഹച്ചിസണിെൻറ (36) മൃതദേഹം പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 8.30ഒാടെ ഫോർത്ത് റോഡ് ബ്രിഡ്ജിെൻറയും ക്വീൻസ്ഫെറി ക്രോസിങ്ങിെൻറയും ഇടയിൽ പോർട്ട് എഡ്ഗറിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ദക്ഷിണ ക്വീൻസ്ഫെറിയിലെ ഹോട്ടൽ ഡക്കോട്ടയിൽനിന്ന് ബുധനാഴ്ച പുലർച്ച ഒരു മണിക്ക് പുറത്തിറങ്ങുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടതിനുശേഷം പിന്നീട് വിവരമൊന്നുമില്ലായിരുന്നു. 2003ലാണ് സ്കോട്ട് ഹച്ചിസൺ ഫ്രൈറ്റൻഡ് റാബിറ്റ് എന്ന ബാൻഡിന് തുടക്കംകുറിച്ചത്.