Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപഴവിള രമേശൻ

പഴവിള രമേശൻ അന്തരിച്ചു

text_fields
bookmark_border
പഴവിള രമേശൻ അന്തരിച്ചു
cancel

തിരുവനന്തപുരം: കവിയും ഗാനരചയിതാവും ഭാഷാ ഇൻസ്​റ്റിറ്യൂട്ട്​ മുൻ അസി.​ ഡയറക്​ടറുമായിരുന്ന പഴവിള രമേശൻ (83) അന്തര ിച്ചു. വ്യാഴാഴ്​ച രാവിലെ 6.20ഒാടെ തിരുവനന്തപുരം ജി.ജി ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്​ച രാവിലെ പത്തുമു തൽ ഒന്നുവരെ ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിൽ പൊതുദർശനത്തിന്​​ വെ​ക്കുന്ന മൃതദേഹം ഉച്ചക്ക്​ രണ്ടിന്​​ തൈക്കാട്​ ശ ാന്തികവാടത്തിൽ സംസ്​കരിക്കും.

വ്യാഴാഴ്​ച രാവിലെ നന്തൻകോ​െട്ട വസതിയിലെത്തിച്ച മൃതദേഹത്തിൽ രാഷ്​ട്രീയ-സാമൂഹിക-സാംസ്​കാരിക മേഖലയിലുള്ളവർ അന്ത്യാഞ്​ജലി അർപ്പിച്ചു. 14ാം വയസ്സിൽ നാടകങ്ങൾക്ക്​ പാ​െട്ടഴുതിയാണ്​ ഗാനരചനാരംഗത്തേക്ക്​ പഴവിള രമേശൻ കടന്നുവന്നത്​. 2017ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്​കാരം ലഭിച്ച​ു. അബൂദബി ശക്തി അവാർഡ്​, മൂലൂർ അവാർഡ്​, ഫിലിം ക്രിട്ടിക്​സ്​ അവാർഡ്​, പി. കുഞ്ഞിരാമൻ നായർ അവാർഡ്​ തുടങ്ങി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്​. അസുഖത്തെതുടർന്ന്​ പത്തുവർഷം മുമ്പ്​ ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നെങ്കിലും അതിനെ അതിജീവിച്ചും എഴുത്തി​​െൻറ ലോകത്ത്​ സജീവമായിരുന്നു.

കൊല്ലം പെരിനാട്​ കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധ​​െൻറയും കെ. ഭാനുക്കുട്ടിയമ്മയും രണ്ട്​ മക്കളിൽ ഇളയവനായി 1936 മാർച്ച്​ 29നായിരുന്നു ജനനം. അഞ്ചാലുംമൂട്​ പ്രൈമറി സ്​കൂൾ, കരീക്കോട് ശിവറാം സ്​കൂൾ, കൊല്ലം എസ്​.എൻ കോളജ്​, തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജ്​ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട്​ മാധ്യമപ്രവർത്തനത്തിലേക്ക്​ തിരിഞ്ഞു. 1961 മുതൽ 1968വരെ കെ. ബാലകൃഷ്​ണൻ പത്രാധിപരായ കൗമുദി ആഴ്​ചപ്പതിപ്പിൽ സഹപത്രാധിപരായി പ്രവർത്തിച്ചു. 1968 മുതൽ 1993വരെ കേരള ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടിൽ വിവിധ തസ്​തികകളിൽ ​േജാലി ചെയ്​തു.

ഗോപി സംവിധാനം ചെയ്​ത ‘ഞാറ്റടി’യായിരുന്നു അദ്ദേഹം പാ​െട്ടഴുതി റിലീസായ ആദ്യ ചിത്രം. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിൾ ബൺ, വസുധ തുടങ്ങി നിരവധി മലയാള ചിത്രങ്ങൾക്ക്​ ഗാനരചന നിർവഹിച്ചു. 1994ൽ പുറത്തിറങ്ങിയ ശ്രാദ്ധം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്​തു. ‘പഴവിള രമേശ​​െൻറ കവിതകൾ’, ‘മഴയുടെ ജാലകം’, ‘ഞാനെ​​​െൻറ കാടുകളിലേക്ക്​’ എന്നീ കവിതാ സമാഹാരങ്ങളും ‘ഒാർമയുടെ വർത്തമാനം’, ‘മായാത്ത വരകൾ’, ‘നേർവര’ എന്നീ ​േലഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഭാര്യ: സി. രാധ. മക്കൾ: സൂര്യ സന്തോഷ്​, സൗമ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pazhavila Ramesan
News Summary - Poet, lyricist Pazhavila Ramesan passes away
Next Story