ഇ​ള​യ​രാ​ജ പ്ര​ശ്​​നം: താ​നാ​ർ​ക്കും നോ​ട്ടീ​സ്​ അ​യ​ക്കാ​നി​ല്ലെ​ന്ന്​ കെ.​ജെ. യേ​ശു​ദാ​സ്​

09:31 AM
18/04/2017

കോയമ്പത്തൂർ: പകർപ്പവകാശവുമായി ബന്ധപ്പെട്ട് താനാർക്കും നോട്ടീസ് അയക്കാനില്ലെന്നും പ്രശ്നത്തെക്കുറിച്ച് ഇളയരാജയോട് ചോദിച്ചാൽ മതിയെന്നും ഗായകൻ കെ.ജെ. യേശുദാസ്. തെൻറ പാട്ടുകൾ അനുവാദം കൂടാതെ പൊതുവേദികളിൽ ആലപിക്കരുതെന്ന് എസ്.പി. ബാലസുബ്രഹ്മണ്യം ഉൾപ്പെടെയുള്ള ഗായകർക്ക് സംഗീത സംവിധായകൻ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് യേശുദാസിെൻറ പ്രതികരണം.

ദേശീയ സിനിമ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് പക്ഷപാതപരമാണെന്ന ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല. അവാർഡ് നൽകിയവരോട് ചോദിക്കാനാണ് യേശുദാസ് ആവശ്യപ്പെട്ടത്. പത്മ വിഭൂഷൺ പോലുള്ള അവാർഡുകളെയും മറ്റ് അംഗീകാരങ്ങളെയും താൻ ഇൗശ്വരാനുഗ്രഹം മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

COMMENTS