സ്ത്രീ ജീവിതത്തിന്‍റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങൾ വിവരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സിരീസ് ‘പെണ്ണാൾ’ മൂന്നാമത്തെ പാട്ട് പുറത്തിറക്കി. യൗവനം എന്ന ആൽബം നടൻ മോഹൻ ലാലാണ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
ഷൈല തോമസ് സംവിധാനം ചെയ്ത ആൽബത്തിലെ ഗാനം രചിച്ചതും ആലപിച്ചതും ഡോ. ഷാനി ഹഫീസ് ആണ്. മധുവന്തി നാരായൺ ആണ് സംഗീതം. ധന്യ അനന്യ, ആമി, വി. ഷിനി, അനാമിക വി. റോയ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാർധക്യം എന്നീ പേരുകളിൽ അഞ്ച് ഭാഗമായാണ് ‘പെണ്ണാൾ’ ഒരുക്കിയിരിക്കുന്നത്. ബാല്യം, കൗമാരം എന്നിവയാണ് മുമ്പ് പുറത്തിറക്കിയത്.
ഷൈല തോമസും ഷാനി ഹഫീസുമാണ് പെണ്ണാൾ എന്ന സിരീസിന്‍റെ ആശയത്തിനു പിന്നിൽ. ടൈംസ് വേൾഡും ആയുർധ മീഡിയ ഹൗസും ചേർന്നാണ് പെണ്ണാൾ അണിയിച്ചൊരുക്കുന്നത്. അഞ്ച് ഭാഗങ്ങൾ കൂടാതെ പെണ്ണാൾ ബോണസ് ട്രാക്കായി മനോഹരമായ ഒരു ഗസലും ഒരുക്കിയിട്ടുണ്ട്.