പെൻഗ്വിനിലെ ആദ്യ ഗാനം റിലീസ് ചെയ്ത് അനിരുദ്ധ് രവിചന്ദർ
text_fieldsപെൻഗ്വിൻ എന്ന കീർത്തി സുരേഷ് ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പുറത്തുവിട്ടു. തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിലായി ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ചിത്രത്തിെൻറ സംഗീതം സന്തോഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. ജൂൺ 19നാണ് ചിത്രത്തിെൻറ ആഗോള പ്രീമിയർ.
മൂന്ന് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനം മലയാളത്തിൽ ഒാമലേ എന്നാണ് തുടങ്ങുന്നത്. ഗാനത്തിന് തമിഴിലും മലയാളത്തിലും വരികൾ എഴുതിയിരിക്കുന്നത് വിവേകും തെലുങ്കിൽ വെണ്ണിലാകാന്തിയുമാണ്. മൂന്നു ഭാഷകളിലും ഗാനം ആലപിച്ചിരിക്കുന്നത് സുഷയാണ്.
ലോക്ഡൗൺ സമയത്താണ് പെൻഗ്വിനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്ന് പെൻഗ്വനിലെ ഗാനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച കലാകാരൻമാർക്ക് നന്ദിയറിയിച്ച് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ രംഗത്തെത്തിയിരുന്നു.
തെൻറ കുഞ്ഞിനെ രക്ഷിക്കാനായി ഏതറ്റം വരെയും പോകാൻ നിർബന്ധിതയായ ഒരമ്മയുടെ കഥയാണ് പെൻഗ്വിൻ പറയുന്നത്. ഇൗശ്വർ കാർത്തിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമിക്കുന്നത്.
