പൃഥ്വിരാജും ഇഷാ തൽവാറും; രണത്തിലെ ഗാനമെത്തി VIDEO

10:52 AM
02/09/2018
ranam-music

നിർമൽ സഹദേവി​​​െൻറ സംവിധാനത്തിൽ പൂർണ്ണമായും വിദേശത്ത്​ ചിത്രീകരിക്കുന്ന പൃഥ്വിരാജി​​െൻറ ബിഗ്​ ബജറ്റ്​ ചിത്രം രണത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. ‘പതിയെ പതിയെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ വിജയ്​ യേശുദാസാണ്​. ജ്യോതിഷ്​ ടി. കാസിയുടെ വരികൾക്ക്​ ജേക്​സ്​ ബിജോയ് ആണ്​​ സംഗീതം നൽകിയിരിക്കുന്നത്​.

യെസ്​ സിനിമാ കമ്പനിയും ലോസൺ എൻറർടൈൻമ​​െൻറും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ ഇഷാ തൽവാറാണ്​ നായിക. റഹ്​മാനും പ്രധാനവേഷത്തിലുണ്ട്​. ചിത്രത്തി​​​െൻറ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Loading...
COMMENTS