പാലാരിവട്ടം പാലം അഴിമതി പൊളിച്ചടുക്കിയ പാട്ടുകൾ

17:29 PM
18/10/2019
palarivattam-bridge-song-181019.jpg

കൊച്ചി: കോടികൾ തുലച്ച അഴിമതിയുടെ സ്മാരകമായ കൊച്ചിയിലെ പാലാരിവട്ടം പാലത്തെ 'പൊളിച്ചടുക്കുകയാണ്' ആക്ഷേപഹാസ്യ ഗാനങ്ങൾ. പാലാരിവട്ടം അഴിമതി പ്രമേയമായ നിരവധി പാട്ടുകളാണ് യുട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് ഒരു പാലം പണിത് തകർത്തത് എങ്ങിനെയെന്ന് പാട്ടുകൾ പറയുന്നു. 

ഞാൻ പണിഞ്ഞ പാലം പൊളിഞ്ഞേ...

പാലം നിർമിച്ച കോൺട്രാക്ടറുടെ വിലാപമാണ് 'ഞാൻ പണിഞ്ഞ പാലം പൊളിഞ്ഞേ' എന്ന ആൽബത്തിലെ ഗാനം. 'കോൺട്രാക്ടർ പണി മതിയായ് എന്‍റളിയോ...' എന്ന് തുടങ്ങുന്ന പാട്ട് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കിടയിലും ക്ഷോഭിച്ച് നിൽക്കുന്ന ജനങ്ങൾക്കിടയിലും പെട്ട് നട്ടംതിരിയുന്ന കോൺട്രാക്ടറുടെ അവസ്ഥയാണ് പറയുന്നത്. 

അബ്ദുൽ ഖാദർ കാക്കനാടാണ് ആൽബം സംവിധാനം ചെയ്തത്. സി.എച്ച്. ഫഹദ് ആണ് ഗാനം ആലപിച്ചത്. കൊച്ചിൻ മിമിയുടേതാണ് വരികൾ. 

പാലാരിവട്ടം പാലം, നമ്മുടെ പാലാരിവട്ടം പാലം... 

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ രമ്യ സര്‍വദ ദാസ് വരികളെഴുതി, പാടിയ ഈ ആക്ഷേപഹാസ്യ ഗാനം സംവിധാനം ചെയ്തതും രമ്യ തന്നെയാണ്. ശ്രീജിത്ത് മേനോനാണ് സംഗീതസംവിധാനം. സി.ആർ.സി പ്രൊഡക്ഷൻസ് ആണ് നിർമാണം. തകർന്ന പാലത്തെ കുറിച്ച് ഇത്തിരി ക്ലാസിക്കൽ ടച്ചോടുകൂടി വ്യത്യസ്തമായാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. 

Loading...
COMMENTS