Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആതിഫ്​ അസ്​ലം ഗാനം...

ആതിഫ്​ അസ്​ലം ഗാനം പ്രമോട്ട്​ ചെയ്യുന്നില്ല; പരാതിയുമായി നിർമാതാവ്​

text_fields
bookmark_border
atif-aslam
cancel

ന്യൂഡൽഹി: പാകിസ്​താനി ഗായകനായ ആതിഫ്​ അസ്​ലമിനെതിരെ ദാസ്​ ദേവ്​ എന്ന ചിത്രത്തി​​െൻറ നിർമാതാവ്​. ചിത്രത്തിൽ ആതിഫ്​ ആലപിച്ച ‘സെഹ്​മി ഹേ ധഡ്​കൻ’ എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ താരം പങ്ക്​ വെക്കുന്നില്ലെന്നാണ്​ നിർമാതാവ് സഞ്​ജീവ്​ കുമാർ​ പറയുന്നത്​.

ഫെബ്രുവരി  22ന്​ ഇറങ്ങിയ ഗാനം പ്രമോട്ട്​ ചെയ്യാമെന്ന്​ ആതിഫ്​​ സമ്മതിച്ചിരുന്നുവെങ്കിലും അദ്ദേഹത്തി​​െൻറ സാമൂഹ്യ മാധ്യമ പേജുകളിൽ ഇത്​ വരെ വന്നിട്ടില്ലെന്ന്​ നിർമാതാവ്​ ആരോപിക്കുന്നു.​ ശരത്​ചന്ദ്ര ചാറ്റോപാദ്യായയുടെ ദേവ്​ദാസ്​ എന്ന നോവലി​​െൻറ ദൃശ്യാവിഷ്​കാരമാണ്​ ദാസ്​ ദേവ്​. സുദീർ മിശ്രയാണ്​ സംവിധാനം. റിച്ച ചദ്ദ, അദിതി റാവു ഹൈദരി, രാഹുൽ ഭട്ട്​ എന്നിവരാണ്​ അഭിനേതാക്കൾ.

അതേസമയം സൽമാൻ ഖാൻ ചിത്രമായ ടൈഗർ സിന്ദാ ഹേയിലെ ദിൽ ദിയാ ഗല്ലാൻ എന്ന ഗാനം ആതിഫ്​ ട്വിറ്ററിൽ ​പോസ്​റ്റ്​ ചെയ്​തിരുന്നു. 16 കോടി യൂട്യൂബ്​ കാഴ്​ചക്കാരെയാണ്​ ഇതുവരെ ഗാനം സ്വന്തമാക്കിയത്​. 2 കോടി ട്വിറ്റർ ഫോളോവേഴ്​സുള്ള ആതിഫ് പാട്ട്​ പങ്കുവെക്കുക വഴി​ ചിത്രത്തിനും ഗാനത്തിനും മികച്ച പ്രമോഷൻ ലഭിച്ചേനെയെന്ന്​ നിർമാതാവ്​ പറയുന്നു.

നേരത്തെ കേന്ദ്ര മന്ത്രിയായ ബാബുൾ സുപ്രിയോ പാകിസ്​താൻ കലാകാരൻമാരെ ഇന്ത്യൻ ചിത്രങ്ങളിൽ ഉ​ൾപെടുത്തുന്നത്​ നിരോധിക്കണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. സൊനാക്ഷി സിൻഹയുടെ വെൽകം ടു ന്യൂയോർക്​ എന്ന ചിത്രത്തിൽ നിന്നും പാകിസ്​താനി ഗായകൻ റാഹത്​ ഫതേഹ്​ അലി ഖാൻ പാടിയ പാട്ട്​ നീക്കം ചെയ്യാനും ബാബുൾ ആഹ്വാനം ചെയ്​തിരുന്നു. ഇതിനെ എതിർത്ത കുമാർ,  തീവ്ര ഗ്രൂപ്പുകളാണ്​ ഇത്തരം പ്രസ്​താവനകൾ നടത്തുകയെന്നും  ഇത്തരം പ്രസ്​താവനകൾ മന്ത്രി സ്​ഥാനത്തിരിക്കുന്നയാൾ പറയാൻ പാടില്ലാത്തതാണെന്നും അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atif Aslammalayalam newsdass devbollywood song
News Summary - Pakistani Singer Atif Aslam Reportedly Dodges Promoting Song For Bollywood Film - music
Next Story