ഗായകൻ റാഹത്​ ഫത്തേഹ് അലിഖാന്​ ഇ.ഡി നോട്ടീസ്​

11:39 AM
30/01/2019
Rahat Fateh Ali Khan

ന്യൂഡൽഹി: പാകിസ്​താനി സൂഫി ഗായകൻ റാഹത്ത്​ ഫത്തേഹ്​ അലിഖാന്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ട​േററ്റി​​​​​​െൻറ കാരണം കാണിക്കൽ നോട്ടീസ്​. ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്​മ​​​​​െൻറ്​ ആക്​ട്​ ( ഫെമ) പ്രകാരമാണ്​ ​േനാട്ടീസ്​ അയച്ചത്​. 

ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്മെന്‍റ് ആക്​ട്​ ലംഘിച്ച്​ രണ്ട്​ കോടി രൂപ കടത്തിയെന്നാണ്​ അദ്ദേഹത്തിനെതിരായ കുറ്റം. 45 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടാണ്​ നോട്ടീസ് നൽകിയത്​​.  

ഇത്​ രണ്ടാം തവണയാണ്​ ഫത്തേ​ അലിഖാനെതിരെ ഫെമ ചുമത്തുന്നത്​. 2011ൽ 1.24 ലക്ഷം യു.എസ്​ ഡോളർ അനധികൃതമായി കൈവശം വെച്ചതിന്​ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ ഇൻറലിജൻസ്​ ഗായകനെ പിടികൂടിയിരുന്നു. അന്ന്​ ഇദ്ദേഹത്തിനെതിരെ ഫെമയും കസ്​റ്റംസ്​ നിയമ ലംഘനവും ചുമത്തിയിരുന്നു. 
 

Loading...
COMMENTS