പൈപ്പിൻ ചുവട്ടിലെ കായലിരമ്പില് ട്രെൻഡിങ് ആവുന്നു

13:12 PM
02/11/2017
paipin-Chuvattile-Pranayam-Song

നടൻ നീരജ് മാധവ് നായകനാകുന്ന 'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നു. 'കായലിരിമ്പില്' എന്ന ഗാനം ബിജിബാലും ആൻ അമിയുമാണ് ആലപിച്ചത്. ബിജിബാൽ തന്നെയാണ് സംഗീതവും നിർവഹിച്ചത്. ചിത്രം യുടൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. 

നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റീബാ ജോണ്‍ ആണ് നായിക. 
ഐശ്വര്യ സ്‌നേഹ മൂവീസിന്‍റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായനും ആന്‍റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. 

COMMENTS