മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പോ തൊ​േട്ട​...; ബോംബ്​ കഥയിൽ വിനീത്​ ശ്രീനിവാസ​െൻറ പാട്ട്​ VIDEO

13:25 PM
10/07/2018
Oru Pazhaya Bomb Kadha Video Song

ഷാഫി സംവിധാനം ​െചയ്യുന്ന 'ഒരു പഴയ ബോംബ്​ കഥ'യിലെ വിനീത്​ ശ്രീനിവാസൻ ആലപിച്ച 'മൂവാണ്ടൻ മാഞ്ചോട്ടിൽ' എന്ന ഗാനം യൂട്യൂബിൽ തരംഗമാവുന്നു. വിനീത്​ കിളിച്ചുണ്ടൻ മാമ്പഴത്തിൽ ആലപിച്ച ‘കസവി​​​െൻറ തട്ടമിട്ട്’​ എന്ന ഗാനം പോലെ ഇൗ ഗാനവും സംഗീതാസ്വാദകർ ഏറ്റെടുത്ത മട്ടാണ്​. ബി.കെ ഹരിനാരായണ​​​െൻറ വരികൾക്ക്​ അരുൺ രാജാണ്​ സംഗീതം നൽകിയിരിക്കുന്നത്​.

ടു കൺട്രീസിനും ഷെർലക്​ ടോംസിനും ശേഷം ഷാഫി സംവിധാനം ​െചയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്​ ‘ഒരു പഴയ ബോംബ്​ കഥ’ അമർ അക്​ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്​ റോഷൻ എന്നീ ചിത്രങ്ങൾക്ക്​ വിഷ്​ണു ഉണ്ണികൃഷ്​ണനൊപ്പം രചന നിർവഹിച്ച ബിബിൻ ​േജാർജാണ്​ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്​. പ്രയാഗ മാർട്ടിൻ നായികയാവുന്നു. ഹരീഷ്​ കണാരനും പ്രധാന വേഷത്തിലുണ്ട്​.

Loading...
COMMENTS