യൂട്യൂബിൽ ഏറ്റവും വേഗത്തിൽ അഞ്ച് കോടി കാഴ്ചക്കാരെ നേടി മാണിക്യമലർ

19:09 PM
11/03/2018

കൊച്ചി: ദക്ഷിണേന്ത്യയിൽ നിന്നും യൂട്യൂബിൽ ഏറ്റവും വേഗത്തിൽ അഞ്ച് കോടി കാഴ്ചക്കാരെ കരസ്ഥമാക്കിയ വീഡിയോയെന്ന ബഹുമതി മാണിക്യ മലരായ പൂവി കരസ്ഥമാക്കി. 28 ദിവസങ്ങൾക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 

മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ ഫെബ്രുവരി 9നാണ് ഗാനം റിലീസ് ചെയ്തത്. അതിനു ശേഷം അടുത്ത നാല് ദിവസവും തുടർച്ചയായി യൂട്യൂബ് ഇന്ത്യയുടെ  ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്തെ സ്ഥാനത്തു തന്നെ തരംഗമായി തുടർന്നു. 

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, യു.എ.ഇ, നേപ്പാൾ എന്നിവിടങ്ങളിലും ഗാനം ട്രെൻഡിങ് ആയി. ഒരാഴ്ച്ച തികയും മുമ്പേ ഗാനം 2.5 കോടി വ്യൂസും നേടി. ഇപ്പോൾ വീഡിയോക്ക് 645,000ൽ അധികം 'ലൈക്‌സ്' ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബിൽ കിട്ടിയിട്ടുള്ള ഏറ്റവും കൂടുതൽ ലൈക്കുകളാണിത്. 

Loading...
COMMENTS