വീണ്ടും ഹിറ്റടിച്ച്​ വിനീതും ഷാൻ റഹ്മാനും; അഡാറ്​ ലവിലെ ഒരു അഡാറ്​ ഗാനം കൂടി

12:37 PM
16/02/2019
oru-adaaru-luv

മാണിക്യ മലരായ പൂവി എന്ന സൂപ്പർഹിറ്റ്​ ഗാനത്തിന്​ ശേഷം അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു. ഷാൻ റഹ്​മാ​​െൻറ സംഗീത സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച 'ആരും കാണാതിന്നെൻ ഉള്ളിൽ' എന്ന്​ തുടങ്ങുന്ന ഗാനത്തിന്​ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന്​ കാഴ്​ചക്കാരാണ്​. ​ 

ഒമർ ലുലു സംവിധാനം ചെയ്​ത ഒരു അഡാറ്​ ലവ്​ സമ്മിശ്ര പ്രതികരണവുമായി തിയേറ്ററിൽ തുടരുകയാണ്​. ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂട്യൂബിൽ ട്രെൻഡിങ്ങായിരുന്നു. മുമ്പിറങ്ങിയ പാട്ടുകളെ അപേക്ഷിച്ച്​ ഇൗ പാട്ടിന്​ ഡിസ്​ലൈക്കുകൾ കുറവാണ്​. നൂറിൻ ഷെരീഫും റോഷൻ അബ്​ദുൽ റൗഫുമാണ്​ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്​. 

ഒൗസേപച്ചൻ മൂവി ഹൗസിൻറെ ബാനറിൽ ഒൗസേപച്ചൻ വാലക്കുഴിയാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. സിനു സിദ്ധാർഥാണ്​ ചിത്രത്തി​​െൻറ ഛായാഗ്രഹണം. അച്ചു വിജയൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

Loading...
COMMENTS