‘ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു’; ഓണപ്പാട്ടുമായി അരവിന്ദ് വേണുഗോപാൽ

12:28 PM
07/09/2019
G-venugopal-and-aravind-ven.jpg

മലയാളികളുടെ പ്രിയ ഗായകൻ ജി. വേണുഗോപാലിന്‍റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ ഓണപ്പാട്ടുമായി മനംകവരുന്നു. അരവിന്ദ് വേണുഗോപാൽ പാടിയ 'ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു' എന്ന ഗാനം ജി. വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ചു.

ആന്‍റണി പോൾ കീരംപിള്ളി രചിച്ച പാട്ടിന് അജയ് ജോബാണ് സംഗീതം നൽകിയത്. ‘ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു, ഓർമ ചിരാതിൽ ഓണം തിരിനീട്ടുന്നേരം’ എന്ന് തുടങ്ങുന്നതാണ് പാട്ട്. 

ചിങ്ങം, ഓണം, പുതു സ്വപ്നങ്ങൾ, പുതു ഗീതവും... എന്ന കുറിപ്പോടെ‍യാണ് ജി. വേണുഗോപാൽ മകന്‍റെ ഗാനം പങ്കുവെച്ചത്. 

നാലര മിനുട്ടോളം ദൈർഘ്യമുള്ള പാട്ടിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Loading...
COMMENTS