ജയ്​​ ഹിന്ദ്​ ഹിന്ദ് ജയ്​​ ഇന്ത്യാ; ഹോക്കി ലോകകപ്പ്​ ഒൗദ്യോഗിക ഗാനമിതാ VIDEO

21:34 PM
05/12/2018
jai-hind-hind-jai-indiaa-song

എ.ആർ റഹ്​മാൻ ഒരുക്കിയ ഹോക്കി ലോകകപ്പ്​ തീം സോങ്​ പുറത്തുവിട്ടു. ‘ജയ്​ ഹിന്ദ്​ ഹിന്ദ്​ ജയ്​ ഇന്ത്യാ’ എന്ന്​ തുടങ്ങുന്ന ഗാനത്തിൽ ബോളിവുഡി​​െൻറ ബാദ്​ഷാഹ്​ ഷാരൂഖ്​ ഖാനും തെന്നിന്ത്യൻ താരറാണി നയൻതാരയും  കടന്നുവരുന്നുണ്ട്​.

ഗുൽസാറി​​െൻറ വരികൾക്ക്​ എ.ആർ റഹ്​മാൻ സംഗീതം നൽകി ആലപിച്ച ഗാനം നിർമിച്ചിരിക്കുന്നതും റഹ്​മാൻ തന്നെയാണ്​. നകുൽ അബിൻകർ, എം.സി ഹീം എന്നിവരും റഹ്​മാനൊപ്പം ഗാനം പാടിയിരിക്കുന്നു. രവി വർമനാണ്​ ഗാനത്തിന്​ മനോഹര രംഗങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്​.

സംഗീത രംഗത്ത്​ നിന്നും ശിവമണി, നീതി മോഹൻ, സാശ ത്രിപാദി, ശ്വേത പണ്ഡിറ്റ്​, ഹർഷദീപ്​ എന്നിവരും ഗാനത്തിൽ വന്നുപോകുന്നുണ്ട്​. ഇന്ത്യയുടെ ഹോക്കി ലോകകപ്പ്​ താരങ്ങളെയും ഉൾപെടുത്തിയിട്ടുണ്ട്​.

Loading...
COMMENTS