വിസ്​മയിപ്പിച്ച്​ ഒടിയനിലെ വീഡിയോ ഗാനങ്ങൾ: യൂട്യൂബിൽ ട്രെൻറിങ്

12:30 PM
15/12/2018
odiyan-songs-trending

മോഹൻലാൽ നായകനായി പ്രദർശനം തുടരുന്ന ഒടിയൻ എന്ന ചിത്രത്തിലെ എം. ജയചന്ദ്രൻ ഇൗണമിട്ട മനോഹരമായ മുഴുനീള വീഡിയോ ഗാനങ്ങൾ പുറത്തുവിട്ടു. നേരത്തെ ഒാഡിയോ ആയി പുറത്തുവിട്ട്​ സൂപ്പർഹിറ്റായ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനവും ‘മുത്തപ്പ​​​​െൻറ ഉണ്ണി’ എന്ന ഗാനവുമാണ്​ പുറത്തുവിട്ടത്​.

സുദീപ്​ കുമാർ, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന്​ ആലപിച്ച ‘കൊണ്ടോരാം’ എന്ന ഗാനത്തിൽ ഒടിയ​​​​െൻറയും ഒടിയ​​​​െൻറ അ​മ്പ്രാട്ടിയുടെയും മനോഹരമായ ദൃശ്യങ്ങളാണ്​ ഉൾ​പ്പെടുത്തിയിരിക്കുന്നത്​. രാത്രി പശ്ചാത്തലമാക്കി ഗ്രാഫിക്​സ്​ അകമ്പടിയോടെ പുറത്തുവന്ന ഗാനത്തിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

കുഞ്ഞൊടിയൻ ഒടിയൻ മാണിക്യനാവുന്നതിന്​ മുമ്പ്​ ഗുരു, മുത്തപ്പ​​​​െൻറ സഹായത്തോടെ ഒടി വിദ്യകൾ സ്വായത്തമാക്കുന്ന രംഗങ്ങളാണ്​ രണ്ടാം ഗാനമായ ‘മുത്തപ്പ​​​​െൻറ ഉണ്ണി’യിൽ  ചിത്രീകരിച്ചിരിക്കുന്നത്​. എം.ജി ശ്രീകുമാർ ആലപിച്ച ഗാനവും യൂട്യൂബിൽ തരംഗമാണ്​. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്​ത്​ ആൻറണി പെരുമ്പാവൂർ നിർമിച്ച ചിത്രം ലോകമെമ്പാടുമായി നിരവധി തിയറ്ററുകളിലാണ്​ ഇന്നലെ റിലീസ്​ ചെയ്​തത്​.

Loading...
COMMENTS