‘ഇതെന്‍റെ ഇന്ത്യയല്ല’ -എ.ആർ. റഹ്​മാൻ

22:06 PM
08/09/2017
AR Rahman

മുംബൈ: ഇത്​ ത​​​െൻറ ഇന്ത്യ അല്ലെന്ന്​ പ്രമുഖ സംഗീത സംവിധായകൻ ​എ.ആർ. റഹ്​മാൻ. ഗൗരി ല​േങ്കഷി​​​െൻറ കൊലപാതകത്തെ അപലപിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ രാജ്യത്ത്​ നിലനിൽക്കുന്ന അന്തരീക്ഷം ഇന്ത്യയുടേതല്ല. കൊലപാതകത്തിൽ എനിക്ക്​ ദുഃഖമുണ്ട്​. ഇന്ത്യയിൽ നടക്കാൻ പാടില്ലാത്തതാണ്​. ഇത്​ എ​​​െൻറ ഇന്ത്യയല്ല. പുരോഗമന കാഴ്​ചപ്പാടുള്ള ഇന്ത്യയാണ്​ എനിക്കാവശ്യം -റഹ്​മാൻ പറഞ്ഞു. 

‘വൺ ഹാർട്ട്​: ദ എ.ആർ. റഹ്​മാൻ കൺസെർട്ട്​ ഫിലിം’ എന്ന ത​​​െൻറ പുതിയ സിനിമയുടെ പ്രഖ്യാപനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതകാരൻ എന്ന നിലയിൽ റഹ്​മാ​ൻ അമേരിക്കയിൽ നടത്തിയ പര്യടനത്തി​​​െൻറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ്​ സിനിമ. 

COMMENTS