ഇതരഭാഷ ഗായികമാരെ തള്ളിപ്പറഞ്ഞിട്ടില്ല –ചിത്ര

23:07 PM
12/05/2017

കൊ​ച്ചി: ശ്രേ​യ ഘോ​ഷാ​ൽ ഉ​ൾ​പ്പെ​ടെ ഇ​ത​ര ഭാ​ഷ​ക​ളി​ൽ​നി​ന്നു​ള്ള ഗാ​യി​ക​മാ​രെ താ​ൻ ഒ​രി​ക്ക​ലും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ ​ഗാ​യി​ക കെ.​എ​സ്. ചി​ത്ര. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ച്ചാ​ണ്​ ചി​ല​ർ വി​വാ​ദ​മു​ണ്ടാ​ക്കി​യ​ത്. ​േ​​ശ്ര​യ ഘോ​ഷാ​ലി​നെ​പോ​ലെ ക​ഴി​വു​ള്ള ഗാ​യി​ക​മാ​ർ​ക്ക്​ മ​ല​യാ​ള​ത്തി​ൽ കൂ​ടു​ത​ൽ അ​വ​സ​രം കി​ട്ടു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ. 

അ​വ​രു​ടെ ന​ല്ല പാ​ട്ടു​ക​ൾ കേ​ൾ​ക്കു​േ​മ്പാ​ഴും അ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കു​േ​മ്പാ​ഴും നേ​രി​ട്ട്​ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കാ​റു​മു​ണ്ട്. മ​ല​യാ​ളി ഗാ​യി​ക​മാ​രെ ത​ഴ​യ​​രു​തെ​ന്ന്​ മാ​ത്ര​മാ​ണ്​ താ​ൻ പ​റ​ഞ്ഞ​ത്. 

റോ​യ​ൽ​റ്റി​യു​ടെ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്. സം​ഗീ​ത​സം​വി​ധാ​യ​ക​നെ​യും ഗാ​ന​ര​ച​യി​താ​വി​നെ​യും​പോ​ലെ പാ​ടു​ന്ന​യാ​ൾ​ക്കും റോ​യ​ൽ​റ്റി​ക്ക്​ അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ്​ അ​ഭി​പ്രാ​യം. കൊ​ച്ചി​യി​ൽ ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന സം​ഗീ​ത​നി​ശ​യി​ൽ താ​ൻ ഇ​ള​യ​രാ​ജ​യു​ടെ പാ​ട്ടു​ക​ൾ പാ​ടു​ന്നു​ണ്ടെ​ന്നും പ​രി​പാ​ടി​യെ​ക്കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചി​ത്ര അ​റി​യി​ച്ചു.

COMMENTS