Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിത്ര പാടി; ഏറ്റുപാടിയ നൂർ ജലീലക്ക് സ്വപ്നസാഫല്യം
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്. ചിത്രയെന്ന മലയാളിയുടെ ശബ്ദസൗകുമാര്യത്തിനൊപ്പം നിന്ന് ചുണ്ടനക്കിയപ്പോൾ നൂർ ജലീലക്ക് സ്വപ്നസാഫല്യം. അനർഘനിമിഷത്തിൽ വരികൾ ഇടറിപ്പോയ അവളെ ചേർത്തുപിടിച്ച് മലയാളത്തിെൻറ വാനമ്പാടി സ്നേഹത്തിെൻറ ഇൗരടികൾ പൂർത്തിയാക്കി.
പരിമിതികൾ തീർത്ത തടവറയെ കഠിനാധ്വാനത്തിെൻറയും ആത്മവിശ്വാസത്തിെൻറയും ചിറകിൽ മറികടന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വിദ്യാർഥിനി നൂർ ജലീലയുടെ അഭിലാഷങ്ങളിൽ ഒന്നായിരുന്നു ചിത്രക്കൊപ്പം പാടുകയെന്നത്. ജന്മന കൈകാലുകൾ ഇല്ലാത്ത പാട്ടുകാരിയും ചിത്രകാരിയുമായ നൂർ ജലീല തെൻറ ആഗ്രഹം മീഡിയവൺ ‘സ്നേഹസ്പർശം’ പരിപാടിയുടെ ഉദ്ഘാടനചടങ്ങിൽ പ്രകടിപ്പിച്ചപ്പോൾ ചിത്ര വേദിയിലെത്തി.
നൂർ ജലീലയുടെ ആഗ്രഹപ്രകാരം ‘കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം’ എന്ന് തുടങ്ങുന്ന ഗാനത്തിെൻറ വരികൾ ചിത്ര പാടി. പിന്നീട് അവൾക്കൊപ്പം ചിത്ര വരികൾ ആവർത്തിച്ചുപാടി. ഇടക്കൊന്ന് ഇടറിയ വരികൾ ചിത്ര വീണ്ടും ഏറ്റുചൊല്ലിച്ചേപ്പാൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. താൻ വരച്ച ചിത്രവുമായാണ് നൂർ ജലീല ചിത്രയെ കാണാനെത്തിയത്.
ചിത്രം വേദിയിൽവെച്ച് ചിത്രക്ക് കൈമാറി. ഇംഗ്ലീഷ് പ്രഫസറാകാനും പിന്നീട് സിവിൽ സർവിസും സ്വപ്നം കാണുന്ന നൂർ ജലീലക്ക് സ്വന്തമായ വീടെന്നതും സ്വപ്നമാണ്.
പരിമിതികളെ മറികടന്ന അസാധാരണ പ്രതിഭയായ നൂർ ജലീലയുടെ ജീവിതകഥ മാധ്യമവും മീഡിയവണ്ണുമാണ് പുറത്തുകൊണ്ടുവന്നത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story