കോഴിക്കോട്: സുറുമയെഴുതിയ മിഴികളേ... ഉപ്പൂപ്പായുടെ ഓര്‍മയില്‍ ഒരുനിമിഷം പ്രണാമമര്‍പ്പിച്ച് കൊച്ചുമകള്‍ പാടിയപ്പോള്‍ നഗരത്തിലെ സംഗീതപ്രേമികളൊന്നാകെ ഗൃഹാതുരത്വത്തിന്‍െറ ഈണത്തില്‍ അലിഞ്ഞുചേര്‍ന്നു. കോഴിക്കോടിന്‍െറ അനുഗൃഹീത പാട്ടുകാരന്‍ എം.എസ്. ബാബുരാജിന് ഗാനാഞ്ജലി ഒരുക്കി രംഗത്തത്തെിയതായിരുന്നു കൊച്ചുമകള്‍ നിമിഷ സലീം. ജയ ഓഡിറ്റോറിയത്തിനു പുറത്തേക്കും നിറഞ്ഞൊഴുകിയ സദസ്സിന് മുന്നിലാണ് ‘മെഹ്ഫില്‍’ സംഗീതനിശയുമായി നിമിഷയത്തെിയത്.
ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഉപ്പൂപ്പായുടെ കടുത്ത ആരാധികയാണ് കോഴിക്കോട്ടെ സംഗീതപ്രേമികളെപ്പോലെ താനുമെന്നും സംഗീതത്തിലൂടെ മാത്രമാണ് അദ്ദേഹത്തെ അടുത്തറിഞ്ഞതെന്നും ആമുഖമായി പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് അനുരാഗ ഗാനം പോലെ, ഇരുകണ്ണീര്‍ തുള്ളികള്‍, കടലേ നീലക്കടലേ തുടങ്ങി ബാബുരാജിന്‍െറ നിത്യഹരിത ഹിറ്റുകളും മെഹ്ദി ഹസന്‍ അനശ്വരമാക്കിയ ക്യൂം ഹംസേ ഹഫാ, റഫിയും ലതാ മങ്കേഷ്കറും പാടിയ എഹ്സാന്‍ തെരാ ഹോഗാ തുടങ്ങിയ പാട്ടുകളുമായി സംഗീതമഴ തോരാതെ പെയ്തു.
സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നടന്‍ മാമുക്കോയ, പി.വി. ഗംഗാധരന്‍, ബാബുരാജിന്‍െറ പ്രിയതമ ബിച്ച ബാബുരാജ് എന്നിവര്‍ മെഹ്ഫിലില്‍ പങ്കെടുത്തു. പരിപാടിയില്‍ നിമിഷ സലീം ആലപിച്ച ‘ട്രിബ്യൂട്ട് ടു ഉപ്പൂപ്പ’ എന്ന സീഡി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ‘ട്രിബ്യൂട്ട് ടു ലെജന്‍റ്’ എന്ന സീഡി. പി.വി. ഗംഗാധരനും പ്രകാശനം ചെയ്തു. നിമിഷയുടേത് പോലെയുള്ള പുതിയ ശങ്ങള്‍ സംഗീത സംവിധാകര്‍ കേള്‍ക്കണമെന്ന് കൈതപ്രം പറഞ്ഞു.
പരിപാടിയില്‍ അനില്‍കുമാര്‍ തിരുവോത്ത് അധ്യക്ഷനായി. മെഹ്ഫിലില്‍ മുഹമ്മദ് അസ്്ലം (ഹാര്‍മോണിയം), മുഹമ്മദ് അക്ബര്‍ (തബല), ഷേണായി (ഗിറ്റാര്‍), നാസര്‍ തുടങ്ങിയവരും പങ്കെടുത്തു.