പ്രണയവും വിരഹവുമായി ‘കനാ കനാ വാഴ്കിറേൻ’ 

10:52 AM
10/03/2018
kana kana

കൊച്ചി: പ്രണയകാലം അകന്നു പോകുമ്പോഴും തമ്മിൽ പങ്കു വച്ച സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തങ്ങും. സജ്‌ന സുധീർ ചിട്ടപ്പെടുത്തിയ പുതിയ ഗാനം "കനാ കനാ വാഴ്കിറേൻ"  അങ്ങനെയുള്ള സുന്ദരമായ ഓർമ്മകളെ കുറിച്ചാണ്. ചാരു ഹരിഹരനാണ് തമിഴ് ഗാനത്തി​​െൻറ ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രണയത്തി​​െൻറയും വിരഹത്തി​​െൻറയും ഏറ്റവും തീവ്രവമായ ഭാവത്തിൽ സജ്​നയുടെ സ്വരത്തിലൂടെ  ഈ ഗാനം മനോഹരമാക്കിയിരിക്കുന്നു.  

അമൽഡ ലിസ്, സിദ്ധാർഥ് രാജേന്ദ്രൻ എന്നിവരാണ്  മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധാർഥ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നതും. ഛായാഗ്രഹണം ഉമാ കുമാരപുരവും ചിത്രസംയോജനം മനുജിത് മോഹനനും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്24x7നാണു "കനാ കനാ വാഴ്കിറേൻ" നിർമാണവും  റിലീസും നിർവഹിച്ചിരിക്കുന്നത്​. 

Loading...
COMMENTS