ലോസ്ആഞ്ജലസ്: താൻ നിരപരാധിയാണെന്നും വ്യാജമായ ആരോപണത്തിലൂടെ തന്നെ ഉന്നമിടുകയാണെന്നും യു.എസ് ഗായകൻ റേപ്പർ നെല്ലി. തെൻറ ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. വൈറ്റ് റിവർ ആംഫി തിയറ്ററിൽ നടന്ന സംഗീതപരിപാടിക്കുശേഷം വാഷിങ്ടണിലെ ഒൗബേണിൽ നടന്നുവെന്ന് പറയുന്ന ലൈംഗികപീഡനത്തിൽ സംശയാസ്പദമായി 42 കാരനായ നെല്ലിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
റേപ്പർ നെല്ലി എന്ന് പേരുള്ള ഒരാൾ തന്നെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് ഒരു സ്ത്രീ സിറ്റി പൊലീസ് ഡിപ്പാർട്െമൻറിന് ഫോൺ ചെയ്ത് പരാതിപ്പെട്ടതിനെതുടർന്നാണ് സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ, ചെയ്യാത്ത ഒരു കുറ്റത്തിൽ തെൻറ പേര് ഉയർന്നുവന്നത് ഞെട്ടിച്ചുവെന്നാണ് നെല്ലി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.