നസ്രിയ വീണ്ടും പാടുന്നു; ഫഹദിന്​ വേണ്ടി VIDEO

12:56 PM
05/08/2018
nazriya-singing

സൂപ്പർഹിറ്റ്​ ചിത്രം ഇയ്യോബി​​െൻറ പുസ്​തകത്തിന്​ ശേഷം അമൽ നീരദും ഫഹദ്​ ഫാസിലും ഒന്നിക്കുന്ന ‘വരത്തനിൽ’ നസ്രിയ നസീമും ഒരു ഭാഗമാകും. ചിത്രത്തിൽ ഫഹദിന്​ വേണ്ടി പാട്ട്​ പാടാനൊരുങ്ങുകയാണ്​​ നസ്രിയ. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ​െഎശ്യര്യ ലക്ഷ്​മിയാണ്​ നായിക.

നീണ്ട ഇടവേളക്ക്​ ശേഷം അഞ്​ജലി മോനോ​​െൻറ കൂടെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വൻ തിരിച്ചുവരവ്​ നടത്തിയിരുന്നു നസ്രിയ. സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിനൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ പാടുന്ന ചിത്രം നസ്രിയ ത​​െൻറ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. നേരത്തെ ദുല്‍ഖര്‍ ചിത്രം സലാല മൊബൈല്‍സിലെ വൈറലായ ലാലാ ലസ എന്ന ഗാനവും നസ്രിയ ആലപിച്ചിരുന്നു.

അമല്‍നീരദും ഫഹദ് ഫാസിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തി​​െൻറ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷനാണ്​ എഡിറ്റിങ്. ഓഗസ്റ്റ് 27നാണ്​ ചിത്രത്തി​​െൻറ റിലീസ്​ പ്രതീക്ഷിക്കുന്നത്​.

Loading...
COMMENTS