Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാണം തൂകും പെണ്ണ്; ചിരിയിലെ മനോഹര ഗാനം

text_fields
bookmark_border
നാണം തൂകും പെണ്ണ്; ചിരിയിലെ മനോഹര ഗാനം
cancel

ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ നായകനാകുന്ന ചിരി എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. നാണം തൂകും പെണ്ണ് എന്ന ഗാനം വിനായക് ശശികുമാറാണ് രചിച്ചത്. പ്രിൻസ് ജോർജ് ആണ് സംഗീതം.

സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്‌. ഡ്രീം ബോക്സ്‌ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ്‌ കൃഷ്ണ നിർമ്മിച്ച്‌ ജോസഫ്‌ പി കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്‌ ദേവദാസാണ്.

അനീഷ്‌ ഗോപാൽ, കെവിൻ, ശ്രീജിത്ത് രവി,സുനിൽ സുഗദ, ഹരികൃഷ്ണൻ രാജേഷ്‌ പറവൂർ, വിശാൽ, ഹരീഷ്‌ പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരും പ്രധാന കഥാപത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം: ജിൻസ്‌ വിൽസൺ, എഡിറ്റർ:സൂരജ്‌ ഇ.എസ്‌,ഗാനങ്ങൾ:വിനായക്‌ ശശികുമാർ,സന്തോഷ്‌ വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്‌,പ്രിൻസ്‌ ജോർജ്ജ്‌, കാസ്റ്റിംഗ്‌ ഡയറക്ടർ: അബു വളയംക്കുളം, സംഘട്ടനം : അഷറഫ്‌ ഗുരുക്കൾ, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്‌, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷൻ കൺട്രൊളർ: ജവേദ്‌ ചെമ്പ്‌, ചീഫ്‌ അസോഷ്യേറ്റ്‌ ഡയറക്ടർ: വിജിത്‌ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌: സുഹൈൽ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naanam Thookum Pennu Video Song
Next Story