Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുണ്യാളന്‍റെ നാല് കൊമ്പുള്ള കുഞ്ഞാനയിറങ്ങി
text_fieldsbookmark_border
ജയസൂര്യ ചിത്രം 'പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡി'ലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'നാല് കൊമ്പുള്ള കുഞ്ഞാന' എന്ന ഈ ഗാനം ഒരു കാർട്ടൂൺ വിഡിയോയായിട്ടാണ് പുറത്തിറക്കിയത്. വിനീത് ശ്രീനിവാസനാണ് ആലാപനം. സന്തോഷ് വർമ്മയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകിയിരിക്കുന്നു.
രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ശ്രീജിത്ത് രവി, ധർമജൻ, ഗിന്നസ് പക്രു, സുനിൽ സുഖദ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമിച്ചിട്ടുള്ള 'പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ' നവംബറിൽ തിയേറ്ററുകളിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
