Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസംഗീതം ജീവിതത്തിലലിഞ്ഞ...

സംഗീതം ജീവിതത്തിലലിഞ്ഞ കുമാർ ഉസ്​താദിനേയും മകനെയും തുളുനാട്ടുകാർക്കറിയുമോ?    

text_fields
bookmark_border
Kumar-Usthad
cancel

കാഞ്ഞങ്ങാട്​: സംഗീതത്തിനു​ വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച്​ ജീവിതത്തി​​​െൻറ താളക്രമങ്ങൾ മറന്നു​ പോയ കുമാർ ഉസ്​താദിനേയും മകനെയും തുളുനാട്ടുകാർക്കറിയുമോയെന്നത്​ ലോക സംഗീത ദിനമായ ഇന്നും ഒരുചോദ്യമായി നിൽക്കുകയാണ്​. പന്ത്രണ്ടാമത്തെ വയസിൽ സംഗീതഭ്രമം മൂത്ത്​ പഴയ ബോംബെയിലേക്ക്​ വണ്ടി കയറിയ ആളാണ്​ കുമാർ ഉസ്​താദ്​. മുംബൈയിലെ ഉസ്​താദ്​ അബ്​ദുൽ കരീം ഖാ​​​െൻറ ശിഷ്യനായിരുന്നു ഇദ്ദേഹം. താൻസൻ സംഗീത സഭയിൽ നിന്ന്​ അന്നത്തെ രാഷ്​ട്രപതി രാജേന്ദ്ര പ്രസാദിൽ നിന്ന്​ സ്വർണമെഡൽ വാങ്ങിയ കുമാർ ഉസ്​താദി​​​െൻറ വഴിയെയായിരുന്നു മകൻ രാമകൃഷ്​ണ​​​െൻറയും യാത്ര. 

പിതാവിന്​ ശേഷം എല്ലാ സംഗീത സദസുകളിലും ഇൗ കലാകാരൻ നിറഞ്ഞു നിൽക്കുകയും ചെയ്​തു. 1964 മുതൽ പ്രധാനമായും തലപ്പാടി മുതൽ കോഴിക്കോട്​ വരെയുള്ള എല്ലാ സംഗീത സദസുകളിലും പ്രധാനിയായി മാറി. ഹിന്ദുസ്​ഥാനി സംഗീതത്തിലായിരുന്നു ഉസ്​താദ്​ കുമാറി​​​െൻറ നേട്ടങ്ങൾ. 

കാസർകോട്​ ജില്ലയിലെ ആനബാഗിലു എന്ന സ്​ഥലത്താണ് മകൻ​ രാമകൃഷ്​ണൻ ജനിക്കുന്നത്​. ഹിന്ദുസ്​ഥാനി സംഗീതം പഠിച്ച രാമകൃഷ്​ണൻ നന്നായി മദ്ദളവും വായിച്ചിരുന്നു. എട്ടാമത്തെ വയസിൽ തന്നെ തബലയിൽ താളങ്ങൾ തിമിർത്തു പെയ്യിക്കാൻ തുടങ്ങിയിരുന്നു. ബഡ്​വാൾ മ​േങ്കഷ്​ റാവു, ഗോമേക്കർ, ശിരിയ മാധവറാവു എന്നിവരോടൊപ്പം നിരവധി വേദികളിൽ നിറഞ്ഞു നിൽക്കുകയും ചെയ്​തു. പത്ത്​ വർഷം മുമ്പ്​ രാമകൃ്​ഷണ​​​െൻറ പിതാവ്​ മരിച്ചു.

1964ൽ പിതാവിനൊപ്പം തുഞ്ചൻ പറമ്പിൽ നടത്തിയ സംഗീത കച്ചേരി സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. ലോക പ്രശസ്​ത ഭരതനാട്യ ആചാര്യൻ രാജരത്​നം പിള്ള, പത്​മഭൂഷൺ ഭീംസെൻ ജോഷി, തുടങ്ങിയ പ്രഗത്​ഭർ അന്ന്​ ഉസ്​താദ്​ കുമാറിനൊപ്പം ആനബാഗിലുവിലെ വീട്ടിൽ വരികയും സംഗീത സഭകൾ നടത്തുകയും പതിവായിരുന്നു. പത്​മഭൂഷൺ ഭീംസെൻ ജോഷിക്ക്​ വേണ്ടി തബല വായിക്കാനുള്ള സുവർണ്ണാവസരം ഉസ്​താദ്​ കുമാറിനെ തേടി വരികയും ചെയ്​തു. ​എം.എസ്​. ബാബുരാജ്​, കുമാർ ഉസ്​താദി​​​െൻറ പ്രമുഖ ശിഷ്യനാണ്​. ദാരിദ്ര്യവും ദുരിതവും നിറഞ്ഞതായിരുന്നു കുമാർ ഉസ്​താദി​​​െൻറ ജീവിതം. അച്ഛനൊപ്പം ഏറെ സംഗീത യാത്രകൾ നടത്തി പ്രശസ്​തനായ മകനും ഇൗ ദുരിത നിലങ്ങളിൽ നിന്ന്​ മോചനമല്ല. ഹിന്ദു സ്​ഥാനി സംഗീതം പഠിക്കു​ന്നതോടൊപ്പം തന്നെ  തബലയിലെ താളങ്ങളെ കുറിച്ചെഴുതിയ പുസ്​തകം  പ്രസിദ്ദീകരിക്കാമെന്ന ആഗ്രഹവും ഇത്​ വരെയും നടപ്പിലായിട്ടില്ല. വാത സംബന്ധമായ അസുഖങ്ങളെ തൊട്ട്​ മുഴുവൻ സംഗീത പരിപാടികൾക്കും അദ്ദേഹത്തിന്​ പോകാൻ കഴിയുന്നില്ല. 

കലാകാരൻമാർക്കുള്ള പെൻഷനൊന്നും ലഭിക്കാതെ തളിപ്പറമ്പിലെ വാടക ക്വാർ​േട്ടഴ്​സിലാണ്​ ഇപ്പോൾ താമസിക്കുന്നത്​. സർവകലാശാല, സ്​കൂൾ കലോത്സവം തുടങ്ങിയ പരിപാടികളിലൂടെ ആയിര കണക്കിന്​ വിദ്യാർഥികളെ ഹിന്ദുസ്​ഥാനി സംഗീതവും തബലയും പഠിപ്പിക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musicianmalayalam newsmusic newsKumar Usthad
News Summary - Musician Kumar Usthad-Music News
Next Story