കോഴിക്കോട്: ദേവദുന്ദുഭിയുടെ സാന്ദ്രലയവുമായെത്തി എണ്ണിയാലൊടുങ്ങാത്ത പാട്ടുക ളെഴുതി മലയാള ചലച്ചിത്രഗാനാസ്വാദകരുടെ നെഞ്ചിലിടംപിടിച്ച കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ബുധനാഴ്ച സപ്തതി തിളക്കം. ഇടക്ക് അപശ്രുതിയായെത്തിയ രോഗത്തെ പാട്ടുംപാടി നേരിട്ട് വീണ്ടും സിനിമയിൽ സജീവമായ കൈതപ്രത്തിന് 70 വയസ്സായെങ്കിലും മനസ്സ് ഇപ്പോഴും തുടിക്കുന്ന യൗവനമാണ്.
കവിയും ഗാനരചയിതാവും സംഗീതജ്ഞനും തിരക്കഥാകൃത്തും അഭിനേതാവുമായ ഈ കണ്ണൂരുകാരൻ മ്യൂസിക് തെറപ്പിയിലും സിനിമാസംവിധാനത്തിലും ഒരുകൈ നോക്കിയിരുന്നു. കർക്കടകത്തിലെ രേവതി നക്ഷത്രമാണ് പിറന്നാൾ. സപ്തതി വലിയ ആഘോഷമാക്കാനൊന്നുമില്ലെന്ന് കൈതപ്രം പറയുന്നു. 1986ൽ ‘എന്നെന്നും കണ്ണേട്ടെൻറ’ എന്ന ഫാസിൽ ചിത്രത്തിലെ ശ്രദ്ധേയ ഗാനങ്ങൾക്കുേശഷം ഈ തൂലികയിൽനിന്ന് 1500ഓളം ഗാനങ്ങളാണ് ഇതുവരെ വിരിഞ്ഞത്.