Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇരുവിരലിൽ ഇതാ......

ഇരുവിരലിൽ ഇതാ... മാന്ത്രിക സംഗീതം

text_fields
bookmark_border
harshid-Krishna
cancel
camera_alt?????????? ????????? ??????????? ???????????????. ??????? ???????????????????? ?????????? ?????????

ആ​ല​പ്പു​ഴ: ഇ​രു വി​ര​ലു​ക​ളാ​ൽ കീ ​ബോ​ർ​ഡി​ൽ മാ​ന്ത്രി​ക ഗീ​തം പൊ​ഴി​ച്ച് 17 കാ​ര​ൻ വി​ദ്യാ​ർ​ഥി സം​ഗീ​ത വ േ​ദി​ക​ളി​ൽ ത​രം​ഗ​മാ​വു​ന്നു. ​ഹ​രി​പ്പാ​ട്​ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​​ര എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ ഹ​യ​ർ സെ​ക്ക​ ൻ​ഡ​റി സ്​​കൂ​ൾ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​യാ​യ ഹ​ർ​ഷി​ത്​ കൃ​ഷ്​​ണ​ക്ക്​ തി​ര​​ക്കൊ​ഴി​ഞ്ഞ നേ​ര​മി​ല്ലെ​ന ്നു പ​റ​യാം. ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ലൂ​ടെ ഹ​ർ​ഷി​ദി​​െൻറ പ്ര​ക​ട​നം ക​ണ്ട​വ​രെ​ല്ലാം എ​വി​ടെ പ​രി​പാ​ടി​യു​ ണ്ടെ​ന്ന്​ അ​റി​ഞ്ഞാ​ലും ഓ​ടി​യെ​ത്തും.

വി​വി​ധ ഭാ​ഷ​ക​ളി​ലെ ആ​യി​ര​ത്തി​ലേ​റെ പാ​ട്ടു​ക​ൾ അ​വ​​െൻറ ര​ ണ്ടു​ വി​ര​ലു​ക​ളി​ൽ​നി​ന്നാ​ണ്​ ആ​സ്വാ​ദ​ക​രു​ടെ കാ​തു​ക​ളി​ൽ തേ​ൻ​മ​ഴ ചൊ​രി​യു​ന്ന​ത്. മി​ക​ച്ച കീ ​ബോ​ർ​ഡ്​ ക​ലാ​കാ​ര​ന്മാ​ർ പോ​ലും ഇ​രു​കൈ​ക​ളി​ലെ​യും എ​ല്ലാ വി​ര​ലു​ക​ളും ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ഹ​ർ​ഷി​ത്​ അ​നാ​യാ​സേ​ന വ​ല​ത്​ കൈ​യി​ലെ ചൂ​ണ്ടു​വി​ര​ലും ന​ടു​വി​ര​ലും മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്​ നാ​ദ​വി​സ്​​മ​യം തീ​ർ​ക്കു​ന്ന​ത്.

ഒാ​ട്ടി​സ്​​റ്റാ​യ ഹ​ർ​ഷി​ദി​ലെ സം​ഗീ​ത​ഞ്​​ജ​നെ മാ​താ​പി​താ​ക്ക​ളാ​യ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​കം​കു​ടി ദേ​വീ​കൃ​പ​യി​ലെ സു​രേ​ഷും നീ​ത​യും അ​വി​ചാ​രി​ത​മാ​യാ​ണ്​ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ത്സ​വ​പ്പ​റ​മ്പി​ൽ​നി​ന്ന്​ വാ​ങ്ങി​യ വി​ല​കു​റ​ഞ്ഞ കീ ​ബോ​ർ​ഡി​ൽ ഹ​ർ​ഷി​ദ്​ ഉ​യ​ർ​ത്തി​യ ശ​ബ്​​ദ​ങ്ങ​ൾ അ​വ​രെ അ​ദ്​​ഭു​ത​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ പ​ഠി​പ്പി​ക്കാ​നാ​യി അ​ധ്യാ​പ​ക​നെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ സ​പ്​​ത​സ്വ​ര​ങ്ങ​ൾ ആ​രോ​ഹ​ണാ​വ​രോ​ഹ​ണ​ങ്ങ​ളി​ൽ വാ​യി​ച്ച്​ കു​ഞ്ഞ്​ വീ​ണ്ടും ഞെ​ട്ടി​ച്ചു.

ചെ​റു​പ്പ​ത്തി​ൽ അ​സ​ഹ​നീ​യ​മാ​യി​രു​ന്ന ബ​സു​ക​ളി​ലെ ​ഹോ​ൺ ഹ​ർ​ഷി​ദി​ന്​ ഇ​ന്നൊ​രു ​പ്ര​ശ്​​ന​മേ​യ​ല്ല. ഉ​ത്സ​വ​ങ്ങ​ളി​ലും വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ലും ഹ​ർ​ഷി​ദ്​ കീ ​ബോ​ർ​ഡി​ൽ വാ​യി​ക്കു​ന്ന പാ​ട്ടു​ക​ൾ ആ​രാ​ധ​ക​രെ ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റ്റും. ശ്രോ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പാ​ട്ടു​ക​ൾ വാ​യി​ക്കാ​ൻ ഹ​ർ​ഷി​ദി​നും ആ​വേ​ശ​മാ​ണ്. വി​ദേ​ശ കീ​ബോ​ർ​ഡും ക​രോ​െ​ക്ക ഗാ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യു​ള്ള വി​ല​കൂ​ടി​യ ആ​ൻ​ഡ്രോ​യി​ഡ്​ ഫോ​ണും ഹ​ർ​ഷി​ദ്​ സ്വ​ന്ത​മാ​യി സ​മ്പാ​ദി​ച്ച​താ​ണെ​ന്ന്​ പ​റ​യു​േ​മ്പാ​ൾ ബി​സി​ന​സു​കാ​ര​നാ​യ ​ സു​രേ​ഷി​നും ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി സെ​ൻ​ട്ര​ൽ സ്​​കൂ​ളി​ലെ സാ​മൂ​ഹി​ക ശാ​സ്​​ത്ര അ​ധ്യാ​പി​ക​യാ​യ​ നീ​ത​ക്കും അ​ഭി​മാ​നം.

ഒ​രി​ക്ക​ൽ വാ​യ​ന​ദി​ന വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ്​ ദേ​വ​ദാ​സ്​ ചി​ങ്ങോ​ലി​യെ അ​ദ്ദേ​ഹ​ത്തി​​െൻറ ഹി​റ്റ്​ ഗാ​ന​മാ​യ ‘ക​ന്നി​പ്പൂ​മാ​നം ക​ണ്ണും ന​ട്ടു ഞാ​ൻ നോ​ക്കി​യി​രി​ക്കെ എ​​െൻറ മ​ന​സ്സി​ൽ തൈ​മ​ണി​ത്തെ​ന്ന​ലാ​യ് പു​ൽ​കാ​ൻ നീ ​വ​ന്നു’ പാ​ടി ഹ​ർ​ഷി​ത്​ ഞെ​ട്ടി​ച്ചു. എ.​ആ​ർ. റ​ഹ്​​മാ​​െൻറ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ഹ​ർ​ഷി​തി​​െൻറ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണു​ക​യെ​ന്ന​താ​ണ്. അ​തി​നാ​യി ത​മി​ഴ്​ പ​ഠി​ക്കാ​നു​ള്ള ​ശ്ര​മ​ത്തി​ലാ​ണ്​ ഈ ​മി​ടു​ക്ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsMusician Harshid KrishnaHarshid Krishna
News Summary - Musician Harshid Krishna -Music News
Next Story