സംഗീത സംവിധായകൻ എസ്​. ബാലകൃഷ്​ണൻ അന്തരിച്ചു

16:17 PM
17/01/2019
s-balakrishnan

ചെ​ന്നൈ: സംഗീത സംവിധായകൻ എസ്​.ബാലകൃഷണൻ(69) അന്തരിച്ചു. ചെന്നൈയിലെ നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദരോഗത്തിന്​ ചികിൽസയിലായിരുന്നു. സംസ്​കാരം ഇന്ന്​ വൈകീട്ട്​ നടക്കും.

റാം ജീ റാവു സ്​പീക്കിങ്​ ഉൾപ്പടെ 14ഒാളം ചിത്രങ്ങൾക്ക്​ അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്​. ഇൻ ഹരിഹർ നഗർ, ഗോഡ്​ഫാദർ, റാംജി റാവു സ്​പീക്കിങ്​, കിലുക്കാംപെട്ടി, വിയ്​റ്റനാം കോളനി, മഴവിൽ കൂടാരം എന്നിവയാണ്​ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങൾ. ഭാര്യ രാജലക്ഷ്​മി. ​ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്​.

Loading...
COMMENTS