Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസം​ഗീ​ത സം​വി​ധാ​യ​ക​ൻ...

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ. രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

text_fields
bookmark_border
M-ramachandran-music-direct.jpg
cancel

കൊ​ച്ചി: ആ​ദ്യ​കാ​ല മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യി​രു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​ല​ങ്കാ​ര​ത്ത് വീ​ട്ടി​ല്‍ എ. ​രാ​മ​ച​ന്ദ്ര​ന്‍ (82) അ​ന്ത​രി​ച്ചു.
എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നി​യോ റി​യ​ലി​സ്​​റ്റി​ക് ചി​ത്ര​മാ​യ ‘ന്യൂ​സ് പേ​പ്പ​ർ ബോ​യ്’ ആ​ണ് ഇ​ദ്ദേ​ഹം സം​ഗീ​തം ചെ​യ്ത ചി​ത്രം.

സ​ഹോ​ദ​ര​ന്‍ എ.​വി​ജ​യ​നോ​ടൊ​പ്പം ഹൈ​സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ൾ 17ാം വ​യ​സ്സി​ലാ​ണ് ന്യൂ​സ് പേ​പ്പ​ര്‍ ബോ​യ് എ​ന്ന ചി​ത്ര​ത്തി​െൻറ അ​ണി​യ​റ​യി​ലെ​ത്തി​യ​ത്. സി​നി​മ​യി​ലെ ഒ​രു ഗാ​നം ആ​ല​പി​ക്കു​ക​യും ചെ​യ്തു. പി​ൽ​ക്കാ​ല​ത്ത് 12 ആ​ല്‍ബ​ങ്ങ​ള്‍ക്കും സം​ഗീ​തം ന​ല്‍കി.

‘ഹൃ​ദ​യ​പൂ​ര്‍വം’ എ​ന്ന ഗ​സ​ല്‍ സം​ഗീ​ത ആ​ല്‍ബ​ത്തി​ന് നോ​ണ്‍ ഫി​ലിം വി​ഭാ​ഗ​ത്തി​ലു​ള്ള മി​ക​ച്ച സം​ഗീ​ത സം​വി​ധാ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം നോ​ര്‍ത്ത് എ​സ്.​ആ​ര്‍.​എം റോ​ഡി​ല്‍ കോ​റ​ല്‍ ക്രെ​സ്​​റ്റ്​ 2-സി (​അ​ല​ങ്കാ​ര​ത്ത്) യി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: രാ​ധാ രാ​മ​ച​ന്ദ്ര​ൻ. മ​ക്ക​ള്‍: ല​ത ഗോ​പാ​ല​കൃ​ഷ്ണ​ന്‍, അ​ജ​യ് രാ​മ​ച​ന്ദ്ര​ന്‍ (സി.​ഇ.​ഒ, ബാ​റ്റാ, മ​ലേ​ഷ്യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music directormalayalam newsa ramachandran
News Summary - music director m ramachandran passed
Next Story